ChuttuvattomThodupuzha

ഗ്രേഡ് വണ്‍ നഗരസഭ: ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ തൊടുപുഴ നഗരസഭ

തൊടുപുഴ:  തൊടുപുഴ നാഗരസഭ ഗ്രേഡ് വണ്‍ നഗരസഭയാണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയാക്കുന്നു. 2014 ല്‍ തൊടുപുഴയെഒന്നാം ഗ്രേഡ് നഗരസഭ ആയി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.  എന്നാല്‍ നാളിതുവരെ നഗരസഭയുടെ ഗ്രേഡ് അനുസരിച്ച് തസ്തികള്‍ ഇതുവരെ അനുവദിച്ചിട്ടില്ല. 1993ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് തൊടുപുഴ നഗരസഭ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 35 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള തൊടുപുഴ നഗരസഭ  ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്. സമീപകാലത്ത് അടുത്തുള്ള വച്ച് ഏറ്റവും കൂടുതല്‍ വികസനം തൊടുപുഴയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍  തൊടുപുഴ നഗരത്തിലേക്ക് നിരവധി ആളുകള്‍ താമസത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിരവധി പുതിയ സ്ഥാപനങ്ങള്‍ തൊടുപുഴ നഗരത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിനനുസരിച്ച് നഗരസഭയുടെ ഭരണഘടന പ്രകാരമുള്ള ചുമതലകള്‍ നിറവേറ്റുവാനായി ആവശ്യത്തിന് ജീവനക്കാരില്ല നഗരസഭയില്‍ ഇല്ല. ഇത് മൂലം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടപ്പാക്കാനോ പൊതുജനങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യസമയത്ത് നല്‍കുവാനും ആവശ്യത്തിന് ജീവനക്കാര്‍ സഭയില്‍ ഇല്ല. നിലവില്‍ തൊടുപുഴ നഗരത്തില്‍ 73000 ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഹൈറേഞ്ചിന്റെ  വിവിധ പ്രദേശങ്ങളില്‍ നിന്നും ജോലിക്കും കൂടുതല്‍ സൗകര്യങ്ങള്‍ക്കും ആയി ആള്‍ക്കാര്‍  തൊടുപുഴയും സമീപപ്രദേശത്തും തൊടുപുഴയിലും താമസ മാറിയിട്ടുണ്ട്. നഗരസഭയിലെ ഭൂരിഭാഗം വരുന്ന ജീവനക്കാര്‍ ജോലിഭാരം കൊണ്ട് മറ്റ് തദ്ദേശസ്ഥാപനങ്ങളിലേക്ക് അപേക്ഷ കൊടുത്ത് സ്ഥലമാറ്റം വാങ്ങി പോയിട്ടുള്ളതാണ്. 7 കിലോമീറ്റര്‍ ഉള്ള ആലുവ നഗരസഭയിലും 9 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള  പെരുമ്പാവൂര്‍ നഗരസഭയിലും ഒന്നാം ഗ്രേഡ് സഭയിലെ സ്റ്റാഫ് പാറ്റേണ്‍  പ്രകാരം ജീവനക്കാര്‍ ഉള്ളപ്പോള്‍  35 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയും  73000  ജനസംഖ്യയും നിരവധി സ്ഥാപനങ്ങളും മികച്ച സാമ്പത്തിക ശേഷിയും  ഉണ്ടായിട്ടും ഒന്നാം ഗ്രേഡ് നഗരസഭയായി ഉയര്‍ത്തി 10 വര്‍ഷം കഴിഞ്ഞിട്ടും ആവശ്യത്തിന് ജീവനക്കാരെ തൊടുപുഴ നഗരസക്ക് അനുവദിച്ചു തന്നിട്ടില്ലാത്തതാണ്. നഗരസഭയുടെ  ഗ്രേഡിനനുസരിച്ച് ജീവനക്കാരെ അനുവദിക്കുമ്പോള്‍ സര്‍ക്കാരിന് യാതൊരു അധിക സാമ്പത്തിക ബാധ്യതയുമില്ല. മറിച്ചു അത്തരം ജീവനക്കാരെ അനുവദിക്കുമ്പോള്‍ നഗരസഭയുടെ തനത് വരുമാനത്തില്‍ നിന്നാണ് ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കേണ്ടത്. സമീപ നഗരസഭകളെ  അപേക്ഷിച്ച്  വളരെ സാമ്പത്തിക ഭദ്രതയുള്ള നാണ് തൊടുപുഴ നഗരസഭ. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ഫയലുകളില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്കും നികുതികള്‍ സമയം തിരിച്ചെടുക്കാന്‍ സാധിക്കാത്തതിനാലും നിലവിലെ ജീവനക്കാര്‍ക്ക് വളരെയധികം ജോലിഭാരവും കടുത്ത മാനസിക സമ്മര്‍ദ്ദവും നടപടികളും നേരിടേണ്ട സാഹചര്യം ആണ്. മറ്റു സര്‍ക്കാര്‍ ഓഫീസുകളെ അപേക്ഷിച്ച് സ്വയംഭരണ സര്‍ക്കാര്‍ ആയതിനാല്‍ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടുകൂടി  നിര്‍വഹണം നടത്തുവാന്‍ നിരവധി ചുമതലകളാണ് നഗരസഭയില്‍  അനുദിനം വന്നുചേരുന്നത്. ചുമതലകളും പൊതു ജനങ്ങള്‍ക്ക് വേണ്ടി സേവനങ്ങളും നഗരസഭകളിലേക്ക് നല്‍കുമ്പോള്‍ അത്തരം സേവനങ്ങള്‍ നല്‍കുവാന്‍  ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ നഗരസഭയില്‍ നിന്നും  പല സേവനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും യഥാസമയം നടപ്പിലാക്കാത്തതിനാല്‍ ഫണ്ടുകള്‍ ലാപ്‌സ് ആകുന്ന  സാഹചര്യവും ഉണ്ട്. 9 ഓവര്‍സീയര്‍ തസ്തികകളില്‍ 4 എണ്ണം പി.എസ്.സി നികത്തിയിട്ടില്ല.. കൂടാതെ ഒരു അസിസ്റ്റന്റ് എന്‍ജിനീയര്‍ കൂടുതല്‍ ക്ലാര്‍ക്ക് തസ്തികകള്‍ മുതലായവ അനുവദിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി അയച്ചിട്ട് നാളുകള്‍ ഏറെ ആയി. വീണ്ടും നഗരസഭ ചെയര്‍മാന്‍ ഇതേ ആവശ്യം ഉയര്‍ത്തി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും അത് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികകള്‍ക്ക് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചതായി മന്ത്രി ഓഫീസില്‍ നിന്നും നഗരസഭയെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!