Thodupuzha

അല്‍ അസര്‍ മെഡിക്കല്‍ കോളജില്‍ ബിരുദധാന ചടങ്ങ് നടത്തി

തൊടുപുഴ: അല്‍ അസര്‍ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ മൂന്നാമത് ബാച്ചിന്റെ ബിരുദധാന ചടങ്ങ് നടത്തി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം മൂസ അധ്യക്ഷത വഹിച്ചു. ഗ്രാമ വികസന വകുപ്പ് കമ്മീഷണറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ജി.രാജമാണിക്യം ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനി, പ്രശസ്ത ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ :വി.പി ഗംഗാധരന്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ :ജോസ് ജോസഫ്, ഡയറക്ടര്‍ ഡോ: ഷിയാസ്. കെ. പി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ:ജി ശ്യാമളകുമാരി, , ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ.എം. പരീത്, വി. എസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി.എസ് സിദ്ധീഖ്, സി.ആര്‍.ആര്‍.ഐ കോ കോര്‍ഡിനേറ്റര്‍ ഡോ. പ്യാസ് തോമസ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ് കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ കാലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!