ChuttuvattomThodupuzha

പതിപ്പള്ളിയിൽ തൊഴിലുറപ്പ് ഗ്രാമസഭ സംഘടിപ്പിച്ചു

അറക്കുളം: അടുത്ത സാമ്പത്തിക വർഷം അറക്കുളം പഞ്ചായത്ത് ഏഴാം വാർഡ് പതിപ്പള്ളിയിൽ ഏറ്റെടുത്ത് നടപ്പാക്കേണ്ട പൊതുവായതും, വ്യക്തിപരമായതുമായ പ്രവർത്തികൾ നിശ്ചയിച്ച് ലേബർ
ബജറ്റ് തയ്യാറാക്കുവാനായി തൊഴിലുറപ്പ് ഗ്രാമസഭ സംഘടിപ്പിച്ചു. റോഡുകളുടെ നിർമ്മാണം, പുഴ സംരക്ഷണം, കുടിവെളളത്തിനായി പഴയ കുളങ്ങൾ നവീകരിക്കുക, പുതിയ കുളങ്ങൾ നിർമ്മിക്കുക, തടയണ, കയ്യാലകൾ, വർക്ക് ഷെഡുകൾ തുടങ്ങി നിരവധി പൊതുപ്രവർത്തികൾക്കായി ഗ്രാമസഭയിൽ നിർദേശങ്ങൾ വന്നു. പശു, ആട്, കോഴി, പന്നി കൂടുകൾ, കമ്പോസ്റ്റ് കുഴി, അസോള ടാങ്ക്, കിണർ തുടങ്ങിയ വ്യക്തിഗത പ്രവർത്തികൾക്കും വേണ്ടി ഗ്രാമസഭാംഗങ്ങൾ നിർദേശങ്ങൾ വച്ചു. തൊഴിലുറപ്പ് എഇ ഉമാദേവി, ഓവർസിയർ ജയ കൃഷ്ണൻ എന്നിവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകി. 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച അറക്കുളം പഞ്ചായത്തിലെ ആദ്യത്തെ തൊഴിലാളി കുമാരി ഗോപിയെ പഞ്ചായത്തംഗം പി.എ. വേലുക്കുട്ടനും, ഉമാദേവിയും ചേർന്ന് ആദരിച്ചു. തൊഴിലുറപ്പ് മേറ്റ്മാരായ ഗീത, ഓമന പത്മനാഭൻ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!