ChuttuvattomThodupuzha

തേന്‍മാവിന് മുത്തശ്ശി പട്ടം നല്‍കുന്നു

തൊടുപുഴ: മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നൂറ്റാണ്ടുകളായി തണല്‍ വിരിച്ച് നില്‍ക്കുന്ന കായ്ഫലമുള്ള തേന്‍മാവിന് മുത്തശി പദവി നല്‍കാന്‍ പ്രകൃതി സ്‌നേഹികളുടെയും കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെയും സംഘടനയായ സഹ്യാദ്രി സംരക്ഷണ സമിതി തീരുമാനിച്ചു. 7ന് രാവിലെ 11.30 നു സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ചേരുന്ന ചടങ്ങില്‍  തൊടുപുഴ തഹസില്‍ദാര്‍ എ.എസ്. ബിജിമോള്‍ നാമകരണ പ്രഖ്യാപനം നടത്തും. സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട പണിയുടെ ഭാഗമായി ഈ മാവ് മുറിച്ചു മാറ്റുവാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു. തൊടുപുഴയിലെ സാംസ്‌കാരിക കൂട്ടായ്മ രാപകല്‍ സമരം നടത്തി, കോടതി ഇടപെടല്‍ കൊണ്ടാണ് മാവിനെ രക്ഷിക്കാന്‍ കഴിഞ്ഞത്.

സഹ്യാദ്രി സംരക്ഷണസമിതി ചെയര്‍മാന്‍ ഒ.എസ്. അബ്ദുസമദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ.എസ്. സുബൈറും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പരിസ്ഥിതി രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!