Idukki

എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

ഇടുക്കി :  ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എംടെക് അല്ലെങ്കില്‍ എം ഇ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പിഎച്ച്ഡിയും മുന്‍പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 19ന് 11ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233250, വെബ്സൈറ്റ്: http://www.gecidukki.ac.in

Related Articles

Back to top button
error: Content is protected !!