ChuttuvattomMoolammattam

എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഓഗസ്റ്റ് 31

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി 31ന് വിപുലമായി ആഘോഷിക്കും. ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഘോഷയാത്ര, പ്രസാദ ഊട്ട് എന്നിവ നടക്കും. രാവിലെ 10ന് മൂലമറ്റം ഐ.എച്ച്.ഇ.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ 46 ശാഖകൾ കേന്ദ്രീകരിച്ച് മഹാഘോഷയാത്രയും വിവിധ രാഷ്ട്രീയ സമൂഹീക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് മഹാസമ്മേളനവും പ്രഭാഷണവും നടക്കും. മാനേജിംഗ് കമ്മിറ്റി, ശ്രീനാരായണ സാംസ്കാരിക സമിതി, കുടുംബയോഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, രവിവാര പാഠശാല എന്നിവ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!