Thodupuzha

ദേശീയ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി എൻ സി പി

തൊടുപുഴ: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി എൻ സി പി. ഗുസ്തി ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ബ്രിജ് ഭൂഷണേനെതിരെ ദില്ലിയിൽ നടക്കുന്ന സമരത്തിന് എൻസിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പോക്സോ കേസ് ഉൾപ്പെടെ ചുമത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാവാത്ത കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന് കമ്മിറ്റി അറിയിച്ചു. ഭരണകൂടത്തിന്റെ പിന്തുണയിൽ ഗുണ്ടാസംഘങ്ങൾ രാജ്യത്ത് ഭരണം നടത്തുകയാണ് ഈ സംഭവത്തിലൂടെ വ്യക്തമായി കഴിഞ്ഞു. സാധാരണക്കാർക്ക് നീതി ലഭിക്കും എന്നുള്ള വിശ്വാസം രാജ്യത്ത് ജനങ്ങൾക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കായിക താരങ്ങളുടെ മേൽപ്പറഞ്ഞ പരാതി ഇനിയും പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം കേന്ദ്ര ഗവൺമെന്റ് നേരിടേണ്ടി വരുമെന്ന് എൻസിപി നിയോജകമണ്ഡലം പ്രസിഡന്റ് ജയ്സൺ തേവലത്തിൽ, ജനറൽ സെക്രട്ടറി സി എം ജോസ് എന്നിവർ അറിയിച്ചു

Related Articles

Back to top button
error: Content is protected !!