KudayathoorLocal Live

കരകൗശല നിര്‍മ്മാതാക്കള്‍ക്ക് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു

കുടയത്തൂര്‍ : കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കിയിലെ തിരഞ്ഞെടുക്കപ്പെട്ട കരകൗശല നിര്‍മ്മാതാക്കള്‍ക്ക് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു. പരമ്പരാഗതമായും അല്ലാതെയും മുള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിറ്റ് ഉപജീവനം നടത്തുന്ന ഇടുക്കി ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 50 പേര്‍ക്കാണ് തൊഴിലുപകരണങ്ങള്‍ കൈമാറിയത്. ഉപകരണങ്ങള്‍ കൈമാറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന് കീഴില്‍ മൂന്ന് മാസത്തെ വിദഗ്ധ പരിശീലനവും നല്‍കിയിരുന്നു. ഓരോ ടൂള്‍ കിറ്റിലും പതിനായിരം രൂപാ വീതം വരുന്ന വിവിധ രീതിയിലുള്ള തൊഴിലുപകരണങ്ങളാണ് ഉണ്ടായിരുന്നത്.

കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ കുടയത്തൂര്‍ ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ സംഘടിപ്പിച്ച ചടങ്ങ് ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഹാന്‍ഡിക്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ലെനിന്‍ രാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.വി.സുനിത, ഷൈനി റെജി, അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് എം. മോനിച്ചന്‍, കെ.ഡി.എസ് ഭാരവാഹികളായ ഡോ. തോംസണ്‍ ജോസഫ്, മൈക്കിള്‍ ഫ്രാന്‍സിസ്, ടി.സി. ചെറിയാന്‍, കെ.ആര്‍. ബിനോസ്, എം.വി. മനോജ്, നാഷണല്‍ ഡിസൈന്‍ സെന്റര്‍ പ്രോഗ്രാം ഓഫീസര്‍ സുനില്‍ കുമാര്‍, ഷയിബി ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!