ChuttuvattomCrimeThodupuzha

കാഞ്ഞാറിൽ വീണ്ടും ഹാൻസ് വേട്ട: അര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

തൊടുപുഴ: കാഞ്ഞാറിൽ വീണ്ടും ഹാൻസ് വേട്ട. പതിനൊന്ന് കിലയോളം വരുന്ന ഹാൻസ് , കൂൾ , കൂൾ ലിപ്പ് പായ്ക്കറ്റുകൾ ഉൾപ്പെടെയുള്ള അര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. ലിറ്റിൽ ഫ്ലവർ ചാപ്പലിനു സമീപമുള്ള മാട കടയിൽ ഒളിപ്പിച്ച് രണ്ട് ചാക്കുകളിലായാണ് ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്. കട നടത്തിപ്പുക്കാരനായ കിറ്റിലക്കരയിൽ കൂരിയാലിൽ ബാലചന്ദ്രനെതിരെ പോലീസ് കേസെടുത്തു. മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ കാഞ്ഞാർ – മൂലമറ്റം റോഡ് അരികിലെ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ പതിനൊന്ന് കിലയോളം വരുന്ന അര ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കിഷോർ ജി, പ്രിവന്റീവ് ഓഫീസർ നിസാർ വിഎസ് , സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ്, ചാൾസ് എഡ്വിൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു എംടി, എക്സൈസ് ഡ്രൈവർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു. മദ്യം ,മയക്കുമരുന്ന്, നിരോധിത പുകയില ഉല്പന്നങ്ങൾ സംബന്ധിച്ച പരാതികൾ 04862276566 എന്ന നമ്പറിലോ 9400069543 നമ്പറിൽ വിളിച്ചോ വാട്ട്സാപ്പ് വഴിയൊ അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!