Local LiveMuttom

ജില്ലാ ജയില്‍ വളപ്പില്‍ നട്ട് വളര്‍ത്തിയ വിവിധയിനം കൃഷികളുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി

മുട്ടം : ജില്ലാ ജയില്‍ വളപ്പില്‍ നട്ട് വളര്‍ത്തിയ വിവിധ പച്ചക്കറി കൃഷികളുടെയും വാഴ കൃഷികളുടെയും വിളവെടുപ്പ് ഉദ്ഘാടനം നടത്തി. മുട്ടം കൃഷി ഭവന്റേയും ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടേയും നേതൃത്വത്തില്‍ ജയില്‍ വകുപ്പിന്റെ 2 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ ജയില്‍ സൂപ്രണ്ട് ഇമാം റാസി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

മുട്ടം കൃഷി ഓഫീസര്‍ ആശ്വതി ദേവ്, കൃഷിക്കാവശ്യമായ വിത്തുകള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കിയ തൊടുപുഴ ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാന്‍, വൈസ് പ്രസിഡന്റ് സോണി കിഴക്കേകര, ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട്മാരായ ആരിഫ് കെ എം,അശോക് കുമാര്‍, ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ ലിജി കെ പി, ജീവനക്കാരായ ഹാരീസ്, രതീഷ്, ഫൈസല്‍, അനില്‍ കുമാര്‍, അനൂപ് മാത്യു, അരവിന്ദ് വി ജി, മനു രാജു, അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് റാഫി, അഫ്‌സല്‍ റ്റി എ, സുജേഷ് പി എസ്, രേണുക, സന്ധ്യ ബസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതി കോര്‍ഡിനേറ്ററായ ജയില്‍ ഡെപ്യുട്ടി സൂപ്രണ്ട് ഹാരീസ് പരീതിന് ജയില്‍ സൂപ്രണ്ട് ഇമാംറാസി ഉപഹാരം നല്‍കി. ജൈവ വളം ഉപയോഗിച്ചുള്ള വിഷരഹിത കാര്‍ഷിക വിളകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കപ്പ, പാവല്‍, കോവല്‍, പയര്‍, വെണ്ട, തക്കാളി, വിവിധയിനം ചീര,മത്തന്‍, പടവലം, കുമ്പളം,വഴുതന, പച്ചമുളക് എന്നിവയാണ് പദ്ധതി പ്രകാരം കൃഷി ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!