Thodupuzha

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കേന്ദ്രാവഗണന: കേരള കോണ്‍ഗ്രസ് (എം)

തൊടുപുഴ: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യവും കേന്ദ്ര വിഹിതവും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ആരോപിച്ചു. എയിംസ്, കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ളനിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ് കോളജുകള്‍, ബയോടെക്‌നോളജി ലാബുകള്‍, ഫോറന്‍സിക് ലാബുകള്‍, തുടങ്ങിയവയൊക്കെ അനുവദിക്കുന്നതില്‍ കേന്ദ്രം പിശുക്ക് കാണിക്കുകയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഒക്കെ തന്നെ സംസ്ഥാനം സ്വയാര്‍ജ്ജിതമായി നേടിയതാണ്. എയിംസ് പോലെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ കേരളത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഓരോ വര്‍ഷവും വാഗ്ദാനം നല്‍കുന്നതല്ലാതെ നടപ്പാക്കുന്നില്ല. കേരളത്തെപ്പോലെ ആരോഗ്യ മേഖലയില്‍ മനുഷ്യ വിഭവശേഷിഏറെയുള്ള സംസ്ഥാനത്തോട് പുലര്‍ത്തുന്ന അവഗണന ഫെഡറലിസത്തോടും ഭരണഘടനയോടും കാണിക്കുന്ന അനാദരവും സംസ്ഥാന ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ആരോഗ്യ മേഖലയില്‍ തൊഴില്‍ തേടി 10000 കണക്കിന് ചെറുപ്പക്കാരാണ് അന്യസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ചേക്കേറുന്നത്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് വിദ്യാസമ്പന്നരാകുന്നവര്‍ നിവര്‍ത്തിയില്ലാതെ ജോലി തേടി വിദേശത്തേക്ക് പോകുന്നത് നമ്മുടെ നാട്ടില്‍ തൊഴിലവസരങ്ങളുടെ ലഭ്യത കുറവുകൊണ്ടാണ്. ഇത് പരിഹരിക്കുവാനുള്ള ക്രിയാത്മക നടപടിയും തീരുമാനവും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ നഴ്‌സിങ് കോളജുകള്‍ അനുവദിച്ചപ്പോള്‍ ഒരെണ്ണം പോലും കേരളത്തിന് ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിവേചനം വികസന കാര്യങ്ങളിലും പ്രത്യേകിച്ച് ആരോഗ്യ മേഖലയിലും പുലര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും കേരള കോണ്‍ഗ്രസ് എം നേതൃയോഗം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ.കെ.ഐ ആന്റണി, റെജി കുന്നംകോട്, ജയകൃഷ്ണന്‍ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചന്‍ ഓലിക്കരോട്ട്, ജോസ് കവിയില്‍, അഡ്വ.മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണന്‍, ജോസി വേളാച്ചേരി, റോയ്‌സണ്‍ കുഴിഞ്ഞാലില്‍, കുര്യാച്ചന്‍ പൊന്നാമറ്റം, ഷാനി ബെന്നി, അഡ്വ. കെവിന്‍ ജോര്‍ജ്, ശ്രീജിത്ത് ഒളിയറക്കല്‍, അഡ്വ.ബിനു തോട്ടുങ്കല്‍, റോയ് ലൂക്ക് പുത്തന്‍കളം, അബ്രഹാം അടപ്പൂര്, ജോസ് കുന്നുംപുറം, ജോസ് മാറാട്ടില്‍, തോമസ് കിഴക്കേ പറമ്പില്‍, ജോസ് പാറപ്പുറം, സ്റ്റാന്‍ലി കീത്താപള്ളില്‍, ബെന്നി വാഴചാരിക്കല്‍, ജോഷി കൊന്നക്കല്‍, ലിപ്‌സണ്‍ കൊന്നക്കല്‍, സണ്ണി കടുത്തലകുന്നേല്‍, തോമസ് മൈലാടൂര്‍, ജോര്‍ജ് അറക്കല്‍, ജോജോ അറക്കകണ്ടം, ജോസ് മഠത്തിനാല്‍, ജോര്‍ജ് പാലക്കാട്ട്, ജോണ്‍സ് നന്തളത്, തോമസ് വെളിയത്തുമാലി, ബാബു ചൊള്ളാനി, ഷീന്‍ പണിക്കുന്നേല്‍,ജിജിവാളിയംപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!