ChuttuvattomThodupuzha

ശക്തമായ മഴയും കാറ്റും : റോഡിലേക്ക് മരം ഒടിഞ്ഞ് വീണു

മൂലമറ്റം: ശക്തമായ കാറ്റിലും മഴയിലും തുമ്പിച്ചിയില്‍ മരം ഒടിഞ്ഞ് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ തിങ്കളാഴ്ച്ച എട്ടിനായിരന്നു സംഭവം.  കുളമാവ് പോലീസും മൂലമറ്റം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരം വെട്ടിമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. റോഡരുകില്‍ നില്‍ക്കുന്ന വനം വകുപ്പ് നട്ടുപിടിപ്പിച്ചതും അല്ലാത്തതുമായ മരങ്ങള്‍ വെട്ടിമാറ്റാന്‍ പഞ്ചായത്ത് ട്രീക്കമ്മറ്റിയോടും വില്ലേജ് വികസനസമതിയോടും പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഓരോ അപകടത്തിലും വൈദ്യുതി ലൈന്‍ തകര്‍ന്നും അല്ലാതെയുമായി ലക്ഷങ്ങള്‍ സര്‍ക്കാരിന് നഷ്ടമാകുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. ദുരന്തനിവാരണ സമിതിയും ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!