ChuttuvattomThodupuzha

കനത്ത മഴ; കലയന്താനിയില്‍ വീട്‌ തകർന്നു

തൊടുപുഴ: കനത്ത മഴയിൽ വീട്‌ തകർന്നു. കലയന്താനി മുപ്പതേക്കർ ആരുംപുളിയിൽ റോസമ്മ ദേവസ്യയുടെ വീടാണ്‌ തകർന്നത്‌. ഞായറാഴ്ച്ച  ആറോടെയാണ്‌ വീട് തകര്‍ന്നു വീണത്‌. ഇരുപത്‌ വർഷത്തോളം പഴക്കമുള്ള ഓടിട്ട വീടിന്റെ പിന്‍ വശം ഇടിഞ്ഞു താഴുകയായിരുന്നു. വിധവയായ റോസമ്മയും മകളും അവരുടെ രണ്ടു മക്കളുമാണ്‌ വീട്ടിൽ താമസിക്കുന്നത്‌. വലിയ ശബ്ദം കേട്ടതോടെ ഇവർ വീട്ടിൽ നിന്ന് ഓടി ഇറങ്ങിയതയിനാൽ വൻ ദുരന്തം ഒഴിവായി. ഹൃദയസംബന്ധമായ രോഗത്തിന്‌ ചികിത്സയിലിരിക്കുകയാണ്‌ റോസമ്മ. ആകെയുള്ള അഞ്ച്‌ സെന്റ്‌ പുരയിടത്തിലെ വീടാണ്‌ വാസയോഗ്യമല്ലാതായി തീർന്നത്‌. വിവരമറിഞ്ഞ്‌ റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

Related Articles

Back to top button
error: Content is protected !!