Thodupuzha

തൊടുപുഴയിൽ മഴ ശക്തമാകുന്നു

തൊടുപുഴ :ശക്തമായ മഴ പെയ്തതോടെ തൊടുപുഴ ടൗണിൽ വെള്ളം ഉയർന്നു .ശനിയാഴ്ച രാവിലെ മുതൽ കനത്ത മഴ പെയ്തു .പതിനൊന്നുമണിയോടെ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ വെള്ളം ഉയർന്നു .വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി .പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പുളിമൂട്ടിൽ പ്ലാസയുടെ ഭാഗത്തു ഓടകൾ അടഞ്ഞതാണ് വെള്ളം ഉയരാൻ കാരണം .പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾക് വന്നടിഞ്ഞു ഓടകൾ അടഞ്ഞ അവസ്ഥയാണ് .ജയ്‌റാണി സ്കൂളിലേയ്ക്ക് തിരിയുന്ന ഭാഗത്തും വാഹങ്ങൾക്കു കടന്നു പോകാനാവാത്ത നിലയിൽ വെള്ളം കയറി .

 

 

 

കല്യാൺ സിൽക്സിന് സമീപമുള്ള കവലയിലും വെള്ളം ഉയർന്നു . ആഡംസ്‌റ്റർ കോംപ്ലെക്സിന് സമീപവും വെള്ളത്തിന്റെ ശല്യം ഉണ്ടായി .മങ്ങാട്ടുകവലയിൽ കാരിക്കോട് റോഡിലും വെങ്ങല്ലൂർ നാലുവരിപ്പാതയിലും വെള്ളം ഉയർന്നു .വെളളം കുത്തിയൊഴുകി വന്നതോടെ ആളുകൾ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴുകി നടക്കുന്ന കാഴ്ചയാണ് എവിടെയും .നല്ല മഴ പെയ്താൽ നഗരം വെള്ളം കയറി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന അവസ്ഥയാണ് .

Related Articles

Back to top button
error: Content is protected !!