ChuttuvattomThodupuzha

ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പു​ലി:ഭീതിയൊഴിയാതെ കരിങ്കുന്നം, മുട്ടം നിവാസികള്‍

തൊടുപുഴ: പുലിപ്പേടി ഒഴിയാതെ മുട്ടം, കരിങ്കുന്നം പഞ്ചായത്തുകള്‍. എല്ലാ ദിവസവും പുലിയെ കണ്ടെന്നും മൃഗങ്ങളെ ആക്രമിച്ചെന്നുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇതോടെയാണ് രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ നാളുകളായി ഭീതിയിലായത്. കരിങ്കുന്നം ഇല്ലിചാരിയിലും പിന്നീട് പൊട്ടന്‍പ്ലാവിലും കൂടു സ്ഥാപിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ പുലി കെണിയില്‍ കുടുങ്ങിയിട്ടില്ല. ഇതിനിടെ കൂടുതല്‍ പുലികള്‍ ഉണ്ടെന്നുള്ള കഥകളും വിവിധ മേഖലകളില്‍നിന്നു പുറത്തു വരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ പ്രദേശത്ത് ആര്‍ആര്‍ടിയുടെ സേവനം ലഭ്യമാക്കുമെന്ന അധികൃതരുടെ നിര്‍ദേശം ഇതുവരെ നടപ്പിലാക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഡിഎഫ്ഒ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!