Thodupuzha

ഹയര്‍സെക്കന്‍ഡറി: ഇംഗ്ലീഷ് തസ്തികകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന്

 

തൊടുപുഴ: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പി. എസ്.സി വഴി നിയമനം നേടിയ 110 എച്ച്.എസ്.എസ്. ടി (ജൂനിയര്‍) ഇംഗ്ലീഷ് അധ്യാപകരെ മാര്‍ച്ച് 31 മുതല്‍ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . ഇവര്‍ പുറത്തു പോകുന്നതു വഴിയുണ്ടാകുന്ന എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് പുതിയ നിര്‍ദ്ദേശം. ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് തസ്തികകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളാരംഭിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു .
യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം ,ജില്ലാ സെക്രട്ടറി പി എം നാസര്‍ , ട്രഷറര്‍ ജോബിന്‍ കളത്തിക്കാട്ട് , നിര്‍വാഹകസമിതി അംഗങ്ങളായ സി.കെ മുഹമ്മദ് ഫൈസല്‍ , ബിജോയ് മാത്യു , എം.വി ജോര്‍ജുകുട്ടി ,കെ. സുരേഷ് കുമാര്‍ , ജോയ് ആന്‍ഡ്രൂസ് , വി.കെ ആറ്റിലി , സുനില്‍ ടി. തോമസ് , സിബി കെ. ജോര്‍ജ് , അജീഷ് കുമാര്‍ ,ഷിന്റോ ജോര്‍ജ് ,രാജിമോന്‍ ഗോവിന്ദ് , അനീഷ് ജോര്‍ജ് , ദീപു ജോസ് ,രതീഷ് വി.ആര്‍ , സിനി ട്രീസ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!