Thodupuzha

ഹൈടെക് കേന്ദ്രങ്ങളായി റേഷന്‍ കടകള്‍

തൊടുപുഴ: മിനി ബാങ്കിങ് ഇടപാടും അക്ഷയ സേ വന സൗകര്യവുമടക്കം ലഭ്യമാകുന്ന ഹൈടെക് കേന്ദ്രങ്ങളായി റേഷന്‍ കടകള്‍ മാറുന്നു. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് ഹൈടെക്ക് റേഷന്‍ കടകള്‍ ഒരുങ്ങുന്നത്. ദേവികുളം താലൂക്കില്‍ എ.ആര്‍.ഡി നമ്പര്‍ 72 എന്ന റേഷന്‍ കടയാകും ജില്ലയില്‍ ആദ്യമായി ഹൈടെക്കാകുക. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മിനി ഗ്യാസ് ഏജന്‍സി, മില്‍മ ബൂത്ത് എന്നീ സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് റേഷന്‍ കടകളുടെ രൂപമാറ്റം.

ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് വഴി സ്വന്തം അക്കൗണ്ടില്‍നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് എ.ടി.എം മാതൃകയില്‍ പണം പിന്‍വലിക്കാനാകും. പരമാവധി 5000 രൂപ പിന്‍വലിക്കാം. ദേവികുളത്തിന് പിന്നാലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്ബന്‍ചോല എന്നിവിടങ്ങളിലും ഘട്ടംഘട്ടമായി കെ-സ്റ്റോറുകള്‍ തുറക്കാനാണ് ആലോചിക്കുന്നത്.

ഹൈടെക് റേഷന്‍ കടകളിലൂടെ സബ്‌സിഡിയടക്കമുള്ളവകൂടി നല്‍കാനും ആലോചനയുണ്ട്. അഞ്ച് കിലോ വരെയുള്ള ചോട്ടു ഗ്യാസ് ആവശ്യക്കാര്‍ക്ക് സ്റ്റോറിലെത്തി പണമടച്ച് വാങ്ങാനുള്ള സംവിധാനവും ഒരുക്കും. അരി, ഗോതമ്ബ്, മണ്ണെണ്ണ എന്നിവക്കൊപ്പം വെളിച്ചെണ്ണ, പഞ്ചസാര, കടല, ചെറുപയര്‍, മുളക് തുടങ്ങി ഒരുവീട്ടിലേക്ക് ആവശ്യമായ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളും റേഷന്‍ കടകളിലൂടെ വാങ്ങാനാകും. ഇത് വിദൂര ഗ്രാമീണ മേഖലയിലാകും സ്ഥാപിക്കുക. ബാങ്കുകള്‍, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാകും പദ്ധതി.

ഘട്ടംഘട്ടമായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആവശ്യമായ സൗകര്യമുണ്ടെന്ന് പരിശോധനയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ ലൈസന്‍സികള്‍ക്ക് കെ-സ്റ്റോര്‍ അനുവദിക്കും.എല്ലാ ജില്ലകളിലും കെ-സ്റ്റോറുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലും പരീക്ഷണാര്‍ഥം ദേവികുളത്ത് സ്ഥാപിക്കുന്നത്.

Related Articles

Back to top button
error: Content is protected !!