Thodupuzha

ധര്‍മ്മം നിലനിര്‍ത്താന്‍ ഹിന്ദു ഐക്യം അനിവാര്യം: ഡോ. കെ. സോമന്‍

തൊടുപുഴ: ഹിന്ദു ധര്‍മ്മവും സംസ്‌കാരവും ശക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനും ഹിന്ദു ഐക്യം അനിവാര്യമാണെന്ന് എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ. സോമന്‍. ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ബിന്ദു മോഹനന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം എം.പി. അപ്പു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, ജില്ലാ സംഘ ചാലക് എസ്. സുധാകരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്‍, നേതാക്കളായ പി.ആര്‍. കണ്ണന്‍, കെ.പി. ഗോപി, എം.കെ. നാരായണമേനോന്‍, ഡോ. സിന്ധുരാജീവ്, വി.കെ. ശ്രീധരന്‍, കെ.എസ്. സലിലന്‍ എന്നിവര്‍ സംസാരിച്ചു.


 

Related Articles

Back to top button
error: Content is protected !!