ChuttuvattomThodupuzha

അവധിക്കാല നീന്തല്‍ പരിശീലനം 27  മുതല്‍

തൊടുപുഴ: ഓണാവധി പ്രമാണിച്ച് ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല നീന്തല്‍ പരിശീലനം നടത്തും. 27  മുതല്‍ സെപ്തംബര്‍ 3  വരെയുള്ള ഓണാവധി ദിവസങ്ങളില്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ വച്ചു നടത്തുന്ന നീന്തല്‍ പരിശീലനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സമയക്രമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരിശീലനം നല്‍കുക. നീന്തല്‍ അറിയാത്തതു മൂലം സംഭവിക്കുവാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനായി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നീന്തല്‍ പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് ഓണാവധി നീന്തല്‍ പരിശീലനം നല്‍കുന്നത് എന്ന് ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെക്രട്ടറി അലന്‍ ബേബി അറിയിച്ചു. ഫോണ്‍: 9447223674.

Related Articles

Back to top button
error: Content is protected !!