Arakkulam

വീട്ടിലൊരു  വായനശാലക്ക് തുടക്കം

 

തൊടുപുഴ: കോവിഡ് പ്രതിസന്ധി മൂലം വായനാ പ്രവര്‍ത്തനം തടസപ്പെട്ട സാഹചര്യത്തില്‍ വായനാ ദിനാഘോഷ ത്തിന്റെ ഭാഗമായി വീട്ടില്‍ ഒരു വായനശാലക്ക് തുടക്കമിട്ടു. ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ജാക്‌സണ്‍ ദാസ് തോട്ടുങ്കലാണ് വായനാദിനത്തോടനുബന്ധിച്ച് ഡോ. അബ്ദുള്‍ കലാമിന്റെ ആത്മകഥയായ അഗ്‌നി ചിറകുകള്‍ എന്ന പുസ്തകം കുട്ടികളുടെ വീടുകളില്‍ എത്തിച്ചത്. വിദ്യാര്‍ഥികളായ അമല്‍, ആമോസ്, പാര്‍വതി, ഹാദിയ എന്നിവര്‍ രക്ഷിതാക്കളൊടൊപ്പം പുസ്തകം ഏറ്റ് വാങ്ങി. പി.ടി.എ പ്രസിഡന്റ് നിഷാദ്, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ എന്നിവര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പുസ്തകം കൈമാറി.

Related Articles

Back to top button
error: Content is protected !!