Thodupuzha

ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി

തൊടുപുഴ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ‘നല്ലതു വില്‍ക്കാം നല്ലതു വിളമ്പാം’ എന്നപേരില്‍ തൊടുപുഴയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കമ്പോളത്തില്‍നിന്നു ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉല്പാദനം നടത്തി വിളമ്പുന്നവര്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ്‌ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആര്‍.എ.സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.എന്‍.ബാബു അധ്യക്ഷത വഹിച്ചു. . ഇടുക്കി ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ എം.ടി.ബേബിച്ചന്‍, മുന്‍ അസിസ്റ്റന്റ് ഫുഡ്‌സേഫ്റ്റി കമ്മിഷണര്‍ (റിട്ട.) കെ.പി.രമേഷ്, ഇടുക്കി നോഡല്‍ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ എം.എന്‍. ഷംസിയ, തൊടുപുഴ മുനിസിപ്പല്‍ എച്ച്.എസ്.ശ്രീകുമാര്‍.എസ്. കെ.എച്ച്.ആര്‍.എ.ജില്ലാരക്ഷാധികാരി അബ്ദുള്‍ ഖാദര്‍ഹാജി, കെ.എച്ച്.ആര്‍.എ.ജില്ലാട്രഷറര്‍ പി.കെ.മോഹനന്‍, സംസ്ഥാനഎക്‌സിക്യുട്ടീവ് അംഗം പ്രവീണ്‍ വി.തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എച്ച്.ആര്‍.എ.ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!