Thodupuzha

പീരുമേട് മേലഴുത, പീരുമേട് ടൗണ്‍ – സിവില്‍ സ്റ്റേഷന്‍ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം : മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: പീരുമേട് മേലഴുത റോഡിന്റെ നവീകരണത്തിനും പീരുമേട് ടൗണ്‍ – സിവില്‍ സ്റ്റേഷന്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും ആവശ്യമായ ഫണ്ടുകള്‍ വകയിരുത്തി തുടര്‍നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പീരുമേട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. പീരുമേട് മേലഴുത റോഡ് 10,50,000 രൂപ വകയിരുത്തി 150.9 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെന്നും 102.80 മീറ്റര്‍ നീളത്തില്‍ ഐറിഷ് ഓട നിര്‍മിച്ചിട്ടുണ്ടെന്നും പീരുമേട് പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ അമ്പലംകുന്ന് മേലഴുത റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മ്മിക്കാന്‍ 8 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റോഡ് വീതികൂട്ടി പാര്‍ശ്വഭിത്തി നിര്‍മ്മിക്കാന്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പീരുമേട് ടൗണ്‍ സിവില്‍ സ്റ്റേഷന്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ 2023 24 സാമ്പത്തിക വര്‍ഷം തുക അനുവദിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പീരുമേട് മേലഴുത റോഡ് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും സഞ്ചാരയോഗ്യമല്ലെന്ന് പരാതിക്കാരനായ ഡോ. ഗിന്നസ് മാട സാമി കമ്മിഷനെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!