Thodupuzha

ഇടുക്കി @50 : സുവർണഗീതവും ലോഗോയും പ്രകാശനം ചെയ്തു

 

ഇടുക്കി : ജില്ല അൻപതാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ സുവർണ്ണ ഗീതത്തിന്റെയും അമ്പതാം വാർഷികത്തിന്റെ ലോഗോയുടെയും പ്രകാശനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ നിർവഹിച്ചു.

ആന്റണി മുനിയറ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് കളക്ടറേറ്റിലെ ആർഡിഒ ജീവനക്കാരനായ ജോസ് സെബാസ്റ്റ്യനാണ്. ഇദ്ദേഹവും മെറിൻ വിൻസെന്റ്, നിസ്സമോൾ എന്നിവർ ചേർന്നാണ് ഗീതം ആലപിച്ചിരിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്കുമാർ സാക്ഷത്കാരവും സുനിൽ സെൻട്രൽ ചിത്രസംയോജനവും നിർവഹിച്ച ആൽബത്തിൽ ജില്ലയുടെ സമസ്ത മേഖലകളിൽ നിന്നുള്ള ദൃശ്യാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റോളം വരുന്ന വീഡിയോ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പേജിൽ കാണാൻ സാധിക്കും. ലിങ്ക് https://fb.watch/aMFMEhGYnr/.

ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് കുടയത്തൂർ സ്വദേശിയായ പദ്മകുമാർ എൻഎസ് നാണ്. മുപ്പതോളം വന്ന ലോഗോകളിൽ നിന്നുമാണ് ഇത് തിരഞ്ഞെടുത്തത്.

 

ഫോട്ടോ

1. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി അമ്പതാം വാർഷികം- സുവർണഗീതം പ്രകാശനം ചെയ്യുന്നു

2. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി – അമ്പതാം വാർഷികം ലോഗോ പ്രകാശനം ചെയ്യുന്നു

Related Articles

Back to top button
error: Content is protected !!