Thodupuzha

വാട്‌സ്ആപ്പില്‍ ജില്ലാ കലക്ടറുടെ ചിത്രമുപയോഗിച്ച് തട്ടിപ്പിന് ശ്രമം

 

തൊടുപുഴ: ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്ജിന്റെ ചിത്രമുപയോഗിച്ച് വാട്ട്‌സ്ആപ്പില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് തട്ടിപ്പിന് ശ്രമം. കഴിഞ്ഞ വെള്ളിയാഴ്ച ഇടുക്കി തഹസില്‍ദാര്‍ ജെയ്‌സ് ചെറിയാന്റെ വാട്ട്‌സ്ആപ്പിലേക്കാണ് കലക്ടറുടെ ചിത്രമുപയോഗിച്ച വ്യാജ പ്രൊഫൈലില്‍ നിന്ന് സന്ദേശമയക്കുകയും വിളിക്കുകയും ചെയ്തു. മീറ്റിംഗിലായതിനാല്‍ തഹസില്‍ദാര്‍ ഫോണെടുത്തില്ല. ‘ഹലോ, എന്തുണ്ട്..? ഇപ്പോള്‍ എവിടെയാണ്..? എന്നായിരുന്നു 8250128869 എന്ന നമ്പറില്‍ നിന്ന് ഇംഗ്ലീഷിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശം. തുടര്‍ന്ന് വാട്ട്‌സ്ആപ്പില്‍ തന്നെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കളക്ടറുടെ ചിത്രം തെളിഞ്ഞുവന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ജെയ്‌സ് ഉടന്‍ തന്നെ വിവരം ജില്ലാ കലക്ടറെ അറിയിച്ചു. തുടര്‍ന്ന് കലക്ടര്‍ ജില്ലാ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പശ്ചിമബംഗാളില്‍ നിന്നുള്ളയാളാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. കലക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഫോട്ടോയാണ് തട്ടിപ്പുകാരന്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!