Thodupuzha

ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം തിങ്കളാഴ്ച പാണ്ടിപ്പാറയില്‍

 

തൊടുപുഴ: ഈ വര്‍ഷത്തെ ജില്ലാ ക്ഷീര കര്‍ഷക സംഗമം തിങ്കളാഴ്ച ഇടുക്കി ബ്ലോക്കിലെ പാണ്ടിപ്പാറ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന സ്വാഗത സമ്മേളനം മില്‍മാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ഉദ്ഘാടനം ചെയ്യും. അതിനുശേഷം ക്ഷീരകര്‍ഷകര്‍ക്കായി ബാങ്കുകളുടെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് സെമിനാറും ഡയറി ക്വിസ്സും നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും പാണ്ടിപ്പാറ ക്ഷീരസഹകരണ സംഘത്തിനായി നിര്‍മ്മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അവര്‍കള്‍ നിര്‍വ്വഹിക്കും. എം.എം. മണി എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.പി. അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ. മാരായ പി.ജെ. ജോസഫ്, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജാ എന്നിവര്‍ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ക്ഷീരസഹകരണസംഘം പ്രസിഡന്റായി 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആദരിക്കും. ക്ഷീരമേഖലയ്ക്ക് വികസന ഫണ്ടിന്റെ കൂടുതല്‍ വിഹിതം നീക്കിവെച്ച ബ്ലോക്ക് പഞ്ചായത്തിനെ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ്‌കുമാറും ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി. വര്‍ഗീസും ആദരിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന സംഘത്തിനുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ കൈമാറും. ക്ഷീരമേഖലയില്‍ നിന്നും ത്രിതല പഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍ ആദരിക്കും. ക്ഷിരമേഖലയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും കോവിഡ് മാനദണ്ഡപ്രകാരം സംഘടിപ്പിക്കുന്ന സംഗമത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു

Related Articles

Back to top button
error: Content is protected !!