Thodupuzha

ഇടുക്കി ഹാഫ് മാരത്തണ്‍- ഡാം ടു ഡാം റണ്‍- ഒക്ടോബര്‍ 10ന്

തൊടുപുഴ :സ്പോട്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പോലീസിന്റെയും ഡിടിപിസിയുടെയും വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെ ആദ്യമായി ജില്ലാ ആസ്ഥാനമായ ഇടുക്കിയില്‍ സംഘടിപ്പിക്കുന്ന ഹാഫ് മാരത്തണ്‍- ഡാം ടു ഡാം റണ്‍- ഒക്ടോബര്‍ പത്തിന് നടക്കും. ജില്ലാ വികസന കമ്മീഷണറേറ്റ്, ജില്ലാ സ്പോട്സ് കൗണ്‍സില്‍, കെസ്ട്രല്‍ അഡ്വഞ്ചേഴ്സ്, മൂന്നാര്‍ മാരത്തണ്‍ എന്നിവരാണ് മറ്റ് പങ്കാളികള്‍.

 

ഒക്ടോബര്‍ പത്തിന് രാവിലെ ഏഴിന് കുളമാവ് ഡാം പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ ചെറുതോണി ഡാം പരിസരത്ത് സമാപിക്കും.

21 കിലോമീറ്റര്‍ ദൂരമാണ് ഹാഫ് മാരത്തണില്‍ ഓടേണ്ടത്.ഓട്ടക്കാര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വൈദ്യ സഹായം ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം വിലയിരുത്തി. ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും മാരത്തണ്‍ ക്രമീകരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!