IdukkiLocal Live

ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ‘ ഇടുക്കി ഒരു മിടുക്കി ‘ സി. എസ്. ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കയര്‍ മാറ്റുകള്‍, സോളാര്‍ വിളക്ക് എന്നിവ ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. സി. എസ്. ആറില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍ കഴിയുന്ന വിവിധ പദ്ധതികള്‍ അംഗീകാരത്തിനായി അവതരിപ്പിച്ചു.
ഉദ്ഘാടന പരിപാടിയില്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ , ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ കെ. എ. രഞ്ജിത്ത് കുമാര്‍, വിവിധ വകുപ്പ്-എന്‍. ജി. ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലെവില്‍ കോവില്‍മല , അഞ്ചുരുളി ട്രൈബല്‍ സെറ്റില്‍മെന്റുകള്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

 

 

Related Articles

Back to top button
error: Content is protected !!