Uncategorized

എസ്.ഐയുടെ  നടപടിയില്‍ പ്രതിഷേധിച്ചു

മുട്ടം: സി.പി.എം മുട്ടം ലോക്കല്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ടി.എം റഷീദിനെ അപമാനിച്ച എസ്.ഐ മുഹമ്മദ് ബഷീറിന്റെ നടപടിയില്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. റഷീദിനോട് അസഭ്യം പറയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്ത എസ്.ഐ മുഹമ്മദ് ബഷീറിന്റെ നടപടിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികള്‍ നടത്തുമെന്ന് ാന്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. എം.കെ ഷാജി, ടി.കെ മോഹനന്‍, കെ.പി സുനീഷ്, കെ.എ സന്തോഷ്, ബെന്നി പ്ലാക്കൂട്ടം, നൗഷാദ് എം.ഐ, ജോസ് മാത്യു ഈറ്റക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!