Thodupuzha
ഡി.ഡി.ഇ ഓഫീസിന് മുന്‍പില്‍ കെ.എസ്.യു ധര്‍ണ നടത്തി


തൊടുപുഴ: വിദ്യാഭ്യാസ മേഖലയോടും വിദ്യാര്‍ഥികളോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മാത്യു കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ്, റഹ്മാന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു. റൊസാരിയോ ടോം, ജയ്‌സണ്‍ തോമസ്, ബ്ലസണ്‍ ബേബി, മാര്‍ട്ടിന്‍ ഷാജി, നിഹാല്‍ ഷെഫീഖ്, ഫസ്സല്‍ അബ്ബാസ്, അനന്തു പി.ആര്‍, ജോസിന്‍ തോമസ്, അഷ്‌ക്കര്‍ ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
