എന്‍.ജി.ഒ യൂണിയന് ജാഗ്രതാ സദസ് സംഘടിപ്പിച്ചു


തൊടുപുഴ: വിലക്ക് വാങ്ങേണ്ടതല്ല വിലമതിക്കാനാവാത്തതാണ് സ്ത്രീയുടെ ജീവിതം എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ ജാഗ്രതാ സദസ് സംഘടിപ്പിച്ചു.
തൊടുപുഴയില്‍ എന്‍.ജി.ഒ യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എസ് ജാഫര്‍ഖാന്‍, ജോബി ജേക്കബ്, പി.എം റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പുഷ്പരാജ്, സജിമോന്‍ ടി. മാത്യു, ബിജു സെബാസ്റ്റിയന്, കെ.എ ബിന്ദു, ഏരിയ ഭാരവാഹികളായ കെ.എ കബീര്‍, സി.എം ശരത്, റോഷ്നി ദേവസ്യ, പി.കെ റസിയ, ബ്രിസ്റ്റോ പളനി, ഇടുക്കിയില്‍ ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാര്‍, കട്ടപ്പനയില്‍ ഏരിയ പ്രസിഡന്റ് മഞ്ജുഷേന്‍കുമാര്‍, നെടുങ്കണ്ടത്ത് ജില്ലാ ട്രഷറര്‍ കെ.സി സജീവന്, ദേവികുളത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശിവാനന്ദന്, എം. ബിജു, അടിമാലിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ ജയകുമാര്‍, പീരുമേടില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജീവ് ജോണ്‍, കുമിളിയില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.ആര് രജനി എന്നിവര്‍ നേതൃത്വം നല്കി.
