Thodupuzha
പോലീസ് സംഘടനാ വാര്‍ഷികം ആഘോഷിച്ചു


തൊടുപുഴ: കേരളാ പോലീസ് അസോസിയേഷന്‍ രൂപീകൃതമായതിന്റെ 42-ാം വാര്‍ഷികം ജില്ലയിലെ വിവിധ പോലീസ് യൂണിറ്റുകളില്‍ ആഘോഷിച്ചു. തൊടുപുഴയില്‍ ഡിവൈ.എസ്.പി ടി. രാജപ്പന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.എ ഭാരവാഹികളായ ഇ.ജി മനോജ് കുമാര്‍, ബിനോയി ടി.എം, സനല്‍ ചക്രപാണി, ഷിജു ടി.സി, ഹരികൃഷ്ണന്‍, കെ.പി.ഒ.എ ഭാരവാഹികളായ കെ.എസ് ഔസേഫ്, പി.കെ ബൈജു, ടി.പി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡ്യൂട്ടി സ്ഥലങ്ങളിലും യൂണിറ്റുകളിലും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. കട്ടപ്പനയില്‍ ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോയി പി.എസ്, അബ്ദുള്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.
