Thodupuzha
സംസ്ഥാന വനിതാ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി


തൊടുപുഴ: അടച്ചു പൂട്ടിയ സംസ്ഥാന വനിതാ സെല്‍ തുറന്ന് പ്രവര്‍ത്തിക്കുക, മുട്ടില്‍ മരംമുറി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വനിതാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊടുപുഴില് പ്രതിഷേധ ധര്‍ണ നടത്തി. കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍എ ഉദ്ഘാടനം ചെയ്തു. കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. വനിതാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മറിയമ്മ ബെന്നി, സംസ്ഥാന ജനറല്‍ സെക്രട്ടറി ബീന ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി. സുനിത, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ഗ്ളോറി പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
