Uncategorized
തേങ്ങ ഇടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു


തൊടുപുഴ: തേങ്ങ ഇടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. വണ്ടമറ്റം കാഞ്ഞിരത്തിങ്കല്‍ ബേബി ജോണാ (56) ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചീനിക്കുഴിയില്‍ കുന്നുമ്മല്‍ ജേക്കബിന്റെ പുരയിടത്തിലാണ് സംഭവം. പറമ്പില്‍ തേങ്ങ ഇടുന്നതിനിടെ കടന്നല്‍ കൂടിനു മുകളില്‍ തേങ്ങ വീണതിനെ തുടര്‍ന്ന് കടന്നല്‍ക്കൂട്ടം ഇളകി ബേബിയെ കുത്തുകയായിരുന്നു. സ്ഥലം ഉടമ ജേക്കബിനെയും കടന്നല്‍ ആക്രമിച്ചു. ബേബിയെ തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് മഞ്ചിക്കല്ല് മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍. ഭാര്യ ആലീസ് ചെപ്പുകുളം വേങ്ങച്ചുവട്ടില്‍ കുടുംബാംഗം. മക്കള്‍: ആല്‍ബിന്‍, അനുമോള്‍.
