Muttom

ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് റാങ്ക് തിളക്കം

മുട്ടം : മഹാത്മാഗാന്ധി സര്‍വകലാശാല ബിരുദ ഫലം പ്രഖ്യാപിച്ചപ്പോള്‍ മുട്ടം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് ഒന്നാം റാങ്കിന്റെ തിളക്കം. കോളേജിലെ വിദ്യാര്‍ത്ഥിനി ലുഡിയ സൂസന്‍ ജേക്കബ് ആണ് ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടി അഭിമാനതാരമായത്. കരിങ്കുന്നം തെക്കേക്കൂറ്റ് വീട്ടില്‍ ജേക്കബ് ജോണിന്റെയും നിഷാ ജേക്കബിന്റെയും മകളാണ് ലുഡിയ. എന്‍ എസ് എസ് നാഷണല്‍ ക്യാമ്പില്‍ പങ്കെടുത്തതുള്‍പ്പെടെ കോളേജിലെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ലുഡിയ സജീവമായിരുന്നു.കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാനുമാണ്.

 

Related Articles

Back to top button
error: Content is protected !!