ChuttuvattomThodupuzha

തൊടുപുഴയിൽ റോഡ് കൈയ്യേറി കച്ചവടസ്ഥാപനങ്ങൾ; പൂട്ടിച്ച് ന​ഗരസഭ

തൊടുപുഴ: റോഡ് കൈയ്യേറി പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചു.ടൗൺ വെൻഡിങ് കമ്മറ്റിയുടെ തീരുമാനപ്രകാരവും നഗരസഭ ചെയർമാന്റെ നിർദ്ദേശാനുസരണവും തൊടുപുഴ മാവിൻചുവട് ഭാഗത്ത് റോഡ് കൈയ്യേറി പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങൾ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഒഴിപ്പിച്ചു. റോഡിന്റെ വശങ്ങളിൽ യാതൊരുവിധ വ്യാപാരം നടത്തുവാൻ പാടില്ല എന്ന അറിയിപ്പ് നൽകിയിട്ടും മാറ്റാത്തതിനാലാണ് നഗരസഭ കടകൾ ഒഴിപ്പിച്ചത്.നഗരപരിധിയിൽ റോഡ് കയ്യേറി അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, ബിജോ മാത്യു, പബ്ലിക് ഇൻസ്പെക്ടർ സതീശൻ വി.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

Related Articles

Back to top button
error: Content is protected !!