Thodupuzha

അനധികൃത പാറ കടത്തല്‍ : ലോറികള്‍ പിടിച്ചെടുത്തു

തൊടുപുഴ: തൊടുപുഴയില്‍ നിന്നും പാസ് ഇല്ലാതെ അനധികൃതമായി പാറ കടത്തിയ മൂന്ന് ലോറികള്‍ പിടിച്ചെടുത്തു. ഇടുക്കി സബ് ഡിവിഷനു കീഴിലെ അനധികൃത പാറഖനനം സംബന്ധിച്ച പരിശോധനകളുടെ ഭാഗമായി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറികള്‍ പിടിച്ചെടുത്തത്.
ക്വാറിയില്‍ നിന്നും കൃത്യമായ പാസ് വാങ്ങിയാണ് പാറ കൊണ്ടുപോകേണ്ടത്. എന്നാല്‍ പാസ് വാങ്ങാതെ നിയമം ലംഘിച്ച് പാറ കടത്തുന്നതിലൂടെ സര്‍ക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ തൊടുപുഴ പോലീസ് സ്റ്റേഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ തൊടുപുഴയിലെ വിവിധ ക്വാറികളില്‍ ഇടുക്കി സബ് കളക്ടറുടെ സംഘം പരിശോധന നടത്തുകയും രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തൊടുപുഴ വില്ലേജ് ഓഫീസര്‍ ഒ.കെ അനില്‍കുമാറും പരിശോധനയില്‍ പങ്കെടുത്തു. അനധികൃത പാറ ഖനനം സംബന്ധിച്ച പരിശോധന തുടരുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!