ChuttuvattomThodupuzha

2 പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റുമാര്‍ രാജി വച്ചു

തൊടുപുഴ: തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫ് ധാരണ പ്രകാരം ചില പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ രാജിവച്ചു. രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പല പഞ്ചായത്തുകളിലും മുന്നണി ധാരണ പ്രകാരം അധികാര കൈമാറ്റം നടക്കുന്നത്. മുട്ടം, മണക്കാട് പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍ വെളളിയാഴ്ച്ച രാജിവച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോനും വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിലും രാജിവച്ചത്. തെരഞ്ഞെടുപ്പ് വരെ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി അഗസ്റ്റിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല. കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന പ്രസിഡന്റ് രാജി
വച്ചതോടെ കേരളാ കോണ്‍ഗ്രസിന്റെ രണ്ട് വനിതാ അംഗങ്ങള്‍ സ്ഥാനത്തിനായി അവകാശം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അംഗം ബിജോയി ജോണ്‍ വൈസ് പ്രസിഡന്റ്ാകാനാണ് സാധ്യത. മണക്കാട് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് അംഗമായ ടിസി ജോബ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് അംഗത്തിന് പദവി ലഭിക്കും. പുറപ്പുഴ പഞ്ചായത്തില്‍ പ്രസിഡന്റ് തോമസ് പയറ്റനാല്‍ രാജി വച്ചു. കോണ്‍ഗ്രസ് അംഗം എ.കെ.ഭാസ്‌കരന്‍ പ്രസിഡന്റായേക്കും. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായ ജോജി എടാമ്പുറവും അടുത്ത ദിവസം രാജി സമര്‍പ്പിക്കും. കോണ്‍ഗ്രസിലെ കെ.കെ. തോമസിന് സ്ഥാനം ലഭിക്കാനാണ് സാധ്യത. ഇടവെട്ടി പഞ്ചായത്തില്‍ മുസ്ലിംലീഗ് അം ഗമായ പ്രസിഡന്റ് ഷീജാ നൗഷാദും രാജി വ യ്ക്കും. ഇവിടെ കേരള കോണ്‍ഗ്രസ് അംഗത്തിനാ ണ് അടുത്ത ടേമില്‍ സ്ഥാനം ലഭിക്കുക. കുമാരമംഗലം പഞ്ചായത്തില്‍ മുസ്ലീം ലീഗ് അംഗം ഷെമീന നാസറും പദവിയൊഴിയും. കോണ്‍ഗ്രസ് അംഗം പ്രസിഡന്റാകാനാണ് സാധ്യത. ആലക്കോട് പഞ്ചായത്തില്‍ മിനി ജെറി രാജി വയ്ക്കും. ഇവിടെ കേരള കോണ്‍ഗ്രസ് അംഗത്തിനാണ് അടുത്ത ടേമില്‍ സ്ഥാനം ലഭിക്കുക. കുമാരമംഗലം പഞ്ചായത്തില്‍ മുസ്ലീം ലീഗ് അംഗം ഷെമീന നാസറും പദവിയൊഴിയും. കോണ്‍ഗ്രസ് അംഗം പ്രസിഡന്റാകാനാണ് സാധ്യത. ആലക്കോട് പ ഞ്ചായത്തില്‍ മിനി ജെറി രാജി വയ്ക്കും. കേരള കോണ്‍ഗ്രസ് അംഗത്തിന് പദവി ലഭിക്കും. ഇടവെട്ടി ഒഴികെയുള്ള പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റുമാരും ഇതോടൊപ്പം സ്ഥാനം രാജി വയ്ക്കും.

Related Articles

Back to top button
error: Content is protected !!