ChuttuvattomThodupuzha

തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയില്‍ മദേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം

തൊടുപുഴ: തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയില്‍ മദേഴ്‌സ് ക്ലബ്ബ് ഉദ്ഘാടനം നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനിക ഫൗണ്ടേഷനും സംയുക്തമായി കോളേജില്‍ നടത്തിയ ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗനിസ്റ്റ് വുമണ്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ജസ്റ്റിസ് സോഫി തോമസ് ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗനിസ്റ്റ് വുമണ്‍ എന്ന പരിപാടിയുടെയും ഉദ്ഘാടനവും നിർവഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അനീഷ പി.ആര്‍. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനിക ഫൗണ്ടേഷന്‍ ഫൗണ്ടര്‍ പ്രസിഡന്റ് അഡ്വ. ടീന ചെറിയാന്‍ ആമുഖ പ്രസംഗം നടത്തി.മാനേജര്‍ ജോര്‍ജ് പുതുമന, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള എ.എസ്., കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജോര്‍ജി നീര്‍ണാല്‍, ഫാക്കല്‍ട്ടി കോ-ഓഡിനേറ്റര്‍ ജോവാന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും അമ്മമാര്‍ക്കുമായി ഗാര്‍ഹിക പീഡനത്തെ നേരിടുന്നതിനെകുറിച്ചുള്ള അവബോധ സെമിനാറും യോഗത്തിന്റെ ഭാഗമായി നടന്നു.

Related Articles

Back to top button
error: Content is protected !!