Thodupuzha

നാഷണല്‍ സര്‍വീസ് സ്‌കീം  യൂണിറ്റ് ഉദ്ഘാടനം

തൊടുപുഴ: അല്‍ അസ്ഹര്‍ പോളിടെക്‌നിക് കോളജില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ പുതിയ യൂണിറ്റ് രൂപികരിച്ചു. ടെക്‌നിക്കല്‍ സെല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ് അജിത ഉദ്ഘാടനം ചെയ്തു. അല്‍ അസ്ഹര്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഡോ. കെ.എം പൈജാസ് മുഖ്യ അതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ പ്രഫ. കെ.എ ഖാലിദ്, അക്കാഡമിക് ഡീന്‍ പ്രഫ. നീത ഫാരിദ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവി പ്രഫ. രാജ്‌മോഹന്‍ പിള്ള, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രഫ. അല്‍സ റോഷിന്‍, ജനറല്‍ വിഭാഗം മേധാവി പ്രഫ. സെമിമോള്‍ എന്‍. എ, സ്റ്റാഫ് ക്ലബ് സെക്രട്ടറി പ്രഫ. കെ.എസ് ഷിയാസ് മോന്‍, പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. ധന്യ കെ. എസ്, പ്രഫ. സഞ്ജയ് സജീവന്‍, വോളന്റീര്‍ സെക്രട്ടറി അനഘ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ 50 പേരാണ് വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറ വാര്‍ഡ് ദത്തെടുത്ത് എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി.

Related Articles

Back to top button
error: Content is protected !!