IdukkiLocal Live

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന അവാര്‍ഡ്

ഇടുക്കി : 20204-ല്‍ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന അവാര്‍ഡ് നല്‍കുന്നു. അപേക്ഷകര്‍ ഇടുക്കി ഐ ടി ഡി പി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവരും, എസ് എസ് എല്‍ സി പരീക്ഷയില്‍ 4 സി ഗ്രേഡോ അതിനു മുകളിലോ, പ്ലസ് ടു പരീക്ഷയില്‍ 2 സി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡുകള്‍ കരസ്ഥമാക്കിയവരും ആയിരിക്കണം . ഡിഗ്രി, പി ജി തലങ്ങളില്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാവും.

പൂരിപ്പിച്ച അപേക്ഷകള്‍ പൂമാല, ഇടുക്കി, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പഠിച്ച സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വ്യക്തമാകുന്ന രേഖകള്‍ (ഐ എഫ് എസ് സി കോഡ്, അക്കൗണ്ട് നമ്പര്‍ എന്നിവ വ്യക്തമായി കാണാവുന്ന പകര്‍പ്പ്) എന്നിവ ഹാജരാക്കണം. ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖേനെയാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തിയതി സെപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പൂമാല – 9496070359 , പീരുമേട് – 9496070357, ഇടുക്കി – 9496070404 ,കട്ടപ്പന – 9496070358

Related Articles

Back to top button
error: Content is protected !!