Thodupuzha

കേരള സ്റ്റേറ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സ൦ഘടിപ്പിച്ചു

തൊടുപുഴ: കേരള സ്റ്റേറ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും കലാ പ്രതിഭ സംഗമവും നടത്തി. യോഗം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പനങ്കര അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി രഞ്ജിത് കുര്യാച്ചന്‍, ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭ പുരസ്‌കാര സമര്‍പ്പണം സിനിമ സംഗീത സംവിധായകന്‍ പയസ് വണ്ണപ്പുറം, വിശ്വദീപ്തി കലാഭവന്‍ ഡയറക്ടര്‍ കെ.പി സുലോചന ടീച്ചര്‍, കലാഗ്രാമം സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ സലിം കിളിയനാല്‍, കെ.എസ്.ഡബ്ല്യു സംസ്ഥാന കമ്മിറ്റി അംഗം ടി.എം രൂപന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ യുവ കലാ പ്രതിഭകള്‍ക്കുള്ള സര്‍ഗ പ്രതിഭ പുരസ്‌കാരത്തിന് സ്റ്റീഫന്‍, ലിബിന്‍, സാന്ദ്ര ജിയോ, അന്‍സ തെരേസ മാത്യു, ഷിന്‍സി ഷിജു എന്നിവര്‍ അര്‍ഹരായി.

Related Articles

Back to top button
error: Content is protected !!