ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ എന്നിവരോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ജീവനക്കാര്‍ എന്നിവര്‍ അണിനിരന്ന സ്വാതന്ത്ര്യദിന റാലിയും നടത്തി. റാലിയെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തലും, മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ദേശീയ ഗാനാലാപനവും സംഘടിപ്പിച്ചു, ഗാന്ധിയന്‍ തോമസ് കുഴിഞ്ഞാലില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പഞ്ചപ്രാണ്‍ പ്രതിജ്ഞ’ ‘വസുധാ വന്ദന്‍’, അമൃത വാടി നിര്‍മാണം എന്നിവ സംഘടിപ്പിച്ചു.

വീരോം കാ വന്ദന്‍ ചടങ്ങിന്റെ ഭാഗമായ വിഖ്യാത സ്വാതന്ത്ര്യസമരസേനാനി ഔസേപ്പ് ജോര്‍ജിനെ (മണിമല വര്‍ക്കിച്ചേട്ടന്‍ ) ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടോമി കാവാലം, സിബി ദാമോദരന്‍, അംഗങ്ങളായ കെ.എസ് ജോണ്‍, ഡാനിമോള്‍ വര്‍ഗീസ്, സെക്രട്ടറി അജയ് എ.ജെ, ഇന്‍ഫന്റ് ജീസസ് എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിന്റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!