ChuttuvattomThodupuzha

ഭാരതത്തിന്റെ ഇന്നത്തെ രൂപം രാജീവ് ഗാന്ധിയുടെ കർമ്മഫലം: സി.പി. മാത്യു 

തൊടുപുഴ: ഭാരതത്തിന്റെ ഇന്നത്തെ രൂപം രാജീവ് ഗാന്ധിയുടെ കർമ്മഫലമാണെന്നും ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഭാവി ഇൻഡ്യയെ ഇത്രകണ്ട് കരുതിയ നേതാവ് ഇല്ലായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം നിയോജ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രാജീവ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സ്നേഹിച്ച ഭരണാധികാരി എന്നതിലുപരി ഇന്ത്യയുടെ മനുഷ്യ ശേഷിയെയാണ് രാജീവ് ഗാന്ധി വിഭവശേഷിയായി കണ്ടതെന്ന് യോഗത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തിയ ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
നിയോജക മണ്ഡലം ചെയർമാൻ എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ-ഓർഡിനേറ്റർ മനോജ് കോക്കാട്ട് ആമുഖ പ്രഭാക്ഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എൻ.ഐ ബെന്നി, വി.ഇ താജുദ്ദീൻ, കർക്ഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലയ്ക്കൽ, നേതാക്കളായ അഡ്വ. സെബാസ്റ്റ്യൻ മാത്യു, അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ്, ജോർജ് താന്നിയ്ക്കൽ, സജി ചെമ്പകശ്ശേരി, ജോർജ് ജോൺ, വി.ഐ ജിന്ന, ജിസൺ അഗസ്റ്റ്യൻ, അഷറഫ് എം.പി, നാസർ പാലുംമൂട്, എബി മുണ്ടയ്ക്കൽ, ഷിനോയി കുര്യൻ, മുഹമ്മദ് റിയാസ്, പി.എ അബ്ദുൾ ഖാദർ, അഡ്വ. സി.എം. മുനീർ, ജേക്കബ് സോജൻ, പി.എ നിസ്സാർ, സാദിക്ക്, ഷാജി, നവാസ് പാലൻ, അബ്ദുൾ അസീസ്, ഷമീർ കീരികോട് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!