ChuttuvattomThodupuzha

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി

തൊടുപുഴ: നഗരപരിധിയിലുളള ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യാഴാഴ്ച്ച പരിശോധന നടത്തി. ഇടുക്കി ജില്ലാ എന്‍ഫോസ്മെന്റ് സ്‌ക്വാഡും തൊടുപുഴ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. ഞറുകുറ്റി, പട്ടയംകവല, മുതലക്കോടം, മങ്ങാട്ടുകവല കാരിക്കോട്, കാഞ്ഞിരമറ്റം എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളിലെ ശുചിത്വം,മാലിന്യ സംസ്‌കരണം, അജൈവ പാഴ്‌വസ്തുക്കള്‍ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാരസ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി. പുതിയതായി രൂപീകരിച്ച ജില്ല എന്‍ഫോഴ്‌സ്‌മെന്റ്‌സ് സ്‌ക്വാഡ് എല്ലാ മാസവും പരിശോധന നടത്തുമെന്നും നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് ആഴ്ചകളില്‍ പരിശോധന നടത്തുന്നതായും തീരുമാനിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് പരിശോധനകള്‍ കാര്യക്ഷമമാക്കുന്നത് എന്ന് നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ് അറിയിച്ചു. പരിശോധനയില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇ.എം മീരാന്‍കുഞ്ഞ്, ജില്ലാ എന്‍ഫോസ്മെന്റ് ഓഫീസര്‍ അനന്ദകൃഷ്ണന്‍ പി.റ്റി, സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിജോ മാത്യു, പ്രദീപ് രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എച്ച് പ്രജീഷ് കുമാര്‍, ദീപ പി.വി, വി.ഡി രാജേഷ്, വി.പി സതീശന്‍, അമ്പിളി ബി.എം എന്നിവര്‍ പങ്കെടുത്തു

 

Related Articles

Back to top button
error: Content is protected !!