KeralaKochi

പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു ; ഹൈക്കോടതി ജീവനക്കാരുടെ ഹ്രസ്വനാടകത്തിനെതിരെ പരാതി

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച വണ്‍ നേഷന്‍ വണ്‍ വിഷന്‍ വണ്‍ ഇന്ത്യ എന്ന നാടകത്തിനെതിരെയാണ് ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നല്‍കിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തില്‍ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നല്‍കിയത്.

Related Articles

Back to top button
error: Content is protected !!