Keralapolitics

മുഖ്യമന്ത്രിക്കും വീണ വിജയനുമെതിരെ അന്വേഷണം വേണം ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആര്‍എല്‍ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടോറോട് നിര്‍ദ്ദേശിച്ചു. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുന്‍ നിര്‍ത്തി സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം. സിഎംആര്‍എല്‍ കമ്പനിക്ക് തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ കടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമായ വീണ വിജയന്റെ കമ്പനിയിലേക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു.

 

 

 

 

Related Articles

Back to top button
error: Content is protected !!