IdukkiLocal Live

ജില്ലയിലെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനം

ഇടുക്കി : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനമായി.തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്ന ഹരിതമിത്രം ആപ്ലിക്കേഷന്റെ പുരോഗതി , മഴക്കാലപൂര്‍വ ശുചീകരണം എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി.

വരുന്ന ജൂണ്‍ മാസത്തോടെ ആയിരത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും അതോടുകൂടി ഡോര്‍ ടു ഡോര്‍ കളക്ഷന്‍ , എം സി എഫുകളുടെ പ്രവര്‍ത്തനം എന്നിവ കേന്ദ്രീകൃതമായ രീതിയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു. ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയ അദ്ദേഹം ഹരിതമിത്രം ആപ്ലിക്കേഷന്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , ഇടുക്കി സബ്കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ , പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കുര്യാക്കോസ് കെ വി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീരേഖ സി , വിവിധ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍,ക്യാമ്പയിന്‍ സെക്രട്ടറിമാര്‍, ജില്ലാതല കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!