Thodupuzha

ഇടുക്കിയിലെ ചക്കപ്പഴം ഇനി യുകെയിലും

തൊടുപുഴ: അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയും (എ.പി.ഇ.ഡി.എ) സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് ഇടുക്കിയില്‍നിന്ന് യു.കെയിലേക്ക് ചക്കപ്പഴം കയറ്റുമതി ചെയ്യുന്നു. കേരളത്തിന്റെ
തനതുപഴമായ ചക്ക ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ശ്രമത്തിന്റെ ആദ്യഘട്ടമായാണ് എ.പി.ഇ.ഡി.എ രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും അണുമുകതമായ അന്തരീക്ഷത്തില്‍ വൃത്തിയായി തൊലികളഞ്ഞ ചക്ക ചുളകളാക്കി പാക്കറ്റുകളിലാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ഇതരത്തില്‍ പാക്ക് ചെയ്യുന്നവ 14 ദിവസം കേടുകൂടാതിരിക്കും. ചക്കയുടെ ലഭ്യത ഉറപ്പാക്കുന്നത് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ്.

Related Articles

Back to top button
error: Content is protected !!