MuttomThodupuzha

ജയ് ഭാരത് ലൈബ്രററി: ഔഷധ, ഫല വൃക്ഷ തൈകള്‍ സൗജന്യമായി വിതരണം ചെയ്തു

തലയനാട്: ജയ് ഭാരത് ലൈബ്രററിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഔഷധ, ഫല വൃക്ഷ തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ലൈബ്രറ്റി പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ നേതൃത്തത്തില്‍ നടന്ന യോഗം വാര്‍ഡ് മെമ്പര്‍ ജാന്‍സി മാത്യൂ ഉദ്ഘാടനം ചെയ്തു. വായനശാല, കുടുംബ സ്ത്രീ പ്രവര്‍ത്തനങ്ങളുടെയും തൈകള്‍ വിതരണത്തിന്റെ ഉദ്ഘാടനം 7-ാം വാര്‍ഡ് മെമ്പര്‍ സുലോചന നിര്‍വഹിച്ചു. മരങ്ങള്‍ നട്ടുപിടിപ്പിച്ചാലുണ്ടാകുന്ന നേട്ടങ്ങള്‍ എന്നവിഷയത്തില്‍ ഡോ.ബേബി മാത്യു പഴയിടം സെമിനാര്‍ നയിച്ചു. തുടര്‍ന്ന് ലൈബ്രറി പ്രസിഡന്റിന്റെയും പഞ്ചായത്ത് മെമ്പര്‍ന്മാരുടെയും നേതൃത്തത്തില്‍ ലൈബ്രറി പ്രവര്‍ത്തകര്‍ സംരക്ഷിച്ചവരുന്ന പെരുംങ്കൊഴുപ്പ് ഗ്രീന്‍ വാലി പാര്‍ക്കില്‍ പുതിയ തൈകള്‍ നടുകയും ചെയ്തു. മാതളം, കുവളീ, നീര്‍മരുത് , കണി കൊന്ന, പേര,റമ്പുട്ടാന്‍ ഞാവല്‍, ഉങ്ങ് , മണിമരുത് എന്നീ മരങ്ങളാണ് പെരുംങ്കൊഴുപ്പ് ഗ്രീന്‍ വാലി പാര്‍ക്കില്‍ നട്ടത്.

Related Articles

Back to top button
error: Content is protected !!