Thodupuzha

ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം കോ​റ​ൽ ജൂ​ബി​ലി​യാ​ഘോ​ഷം

തൊ​ടു​പു​ഴ: കു​ള​മാ​വ് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ കോ​റ​ൽ ജൂ​ബി​ലി​യാ​ഘോ​ഷം 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​ലും​മ്നി അ​സോ​സി​യേ​ഷ​ന്‍റെ​യും സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ 2500-ഓ​ളം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും 500 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പി​ടി​എ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

ഒ​ന്നി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം നി​ർ​വ​ഹി​ക്കും. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും. ജി​ല്ല​യി​ലെ 35 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു​ണ്ട്.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ന് പ്ര​ത്യേ​ക മെ​ഡി​സി​ൻ റൂ​മും സ​ജ്ജ​മാ​ക്കും. പ്ര​ള​യ​കാ​ല​യ​ള​വി​ലും സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ൽ സം​ഘ​ട​ന മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്നു.​വാർത്തസ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ജെ. അ​ന്ന​ശേ​രി, അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജി.​ ജ​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ. ഷി​യാ​സ്, ആ​ർ. രാ​ജാ​റാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!